കമ്പ്യൂട്ടർ/ഓൺലൈനിലൂടെ വീട്ടിലിരുന്നും വരുമാനമുണ്ടാക്കാം

Thursday, October 8, 2015

പാൻ‌കാർഡ് എന്ത്? എന്തിന്?  
ഇപ്പോൾ സാധാരണയായി എല്ലാവർക്ക‌ും ആവശ്യമായി വര‌ുന്ന ഒന്നാണ്‌ പാൻ‌കാർഡ്.
അനധികൃതമായ പണ‌ഇടപാട‌ുകള‌ും കള്ളപ്പണവ‌ും തടയാനായിട്ടാണ് ആദായ നിക‌ുതി വക‌ുപ്പ് പാൻ‌നമ്പർ (PAN-Permanent Account Number) ഏർപ്പെട‌ുത്തിയിരിക്ക‌ുന്നത്. ആദായ നിക‌ുതി അടയ്‌ക്ക‌ുവാന‌ും റിട്ടേൺ ഫയൽ ചെയ്യാന‌ും പാൻ‌നമ്പർ നിർബന്ധമാണ്..


***********************************************************
ഇന്ത്യയിൽ ഒരാൾക്ക് ഒര‌ു പാൻ‌നമ്പർ മാത്രമേ ഉണ്ടാക‌ൂ. ഒന്നിലധികം പാൻ‌കാർഡ് എട‌ുക്ക‌ുന്നത് ശിക്ഷാർഹമായ ക‌ുറ്റമാണ്. (പാൻ നമ്പർ - ആദ്യ 5 അക്ഷരങ്ങള‌ും പിന്നെ 4 അക്കവ‌ും പിന്നെ 1 അക്ഷരവ‌ുമായി മൊത്തം 10 അക്കം ആയിരിക്ക‌ും 

PAN Structure is as follows: AAAAA9999A)
"വ്യക്തികള‌ുടെ പാൻ‌കാർഡ് നമ്പറിന്റെ നാലാമത്തെ അക്ഷരം P ആയിരിക്ക‌ും" 

***********************************************************
പാൻ‌കാർഡ് ഏതെല്ലാം മേഖലകളിൽ ആവശ്യമായി വര‌ും?
*ഒര‌ു ലക്ഷം ര‌ൂപയിൽ ക‌ൂട‌ുതൽ വില വര‌ുന്ന സാധനങ്ങൾ വാങ്ങ‌ുവാൻ
*അഞ്ചുലക്ഷത്തിൽ കൂട‌ുതൽ വിലയുള്ള സ്ഥലം വാങ്ങ‌ുന്നതിന‌ും വിൽ‌ക്ക‌ുന്നതിന‌ും
*ബാങ്ക് ലോൺ കൈപ്പറ്റ‌ുവാൻ
*രജി‌സ്ട്രേഷൻ ആവശ്യമായ മോട്ടോർ വാഹനങ്ങൾ വാങ്ങ‌ുന്നതിന‌്
*ലോട്ടറി സമ്മാനത്തുക കൈപ്പറ്റ‌ുവാൻ
*ശമ്പളം കൈപ്പറ്റ‌ുന്നവർക്ക് സാലറി അക്കൌണ്ട് ആവശ്യത്തിന്
*ഹോട്ടൽ/റസ്റ്റോറന്റ‌ുകളിൽ ബിൽ 25000 (ഇര‌ുപത്തിഅഞ്ചായിരം) ര‌ൂപയിൽ ക‌ൂട‌ുതലായാൽ
*ഇൻ‌ഷ‌ൂറൻസ്/ LIC പ്രീമിയം 50000 (അമ്പതിനായിരം) ര‌ൂപയ്‌ക്ക‌ു മ‌ുകളിൽ അടയ്‌ക്കേണ്ട‌ുന്ന സാഹചര്യത്തിൽ
*കയറ്റ‌ുമതിയ‌ും ഇറക്ക‌ുമതിയും ചെയ്യുന്നതിന് (Exporting & Importing)
*ദേശസാൽ‌കൃത ബാങ്ക‌ുകളിൽ / പോ‍സ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ തുക നിക്ഷേപിക്ക‌ുന്നതിന‌ും പിൻ‌വലിക്ക‌ുന്നതിന‌ും ട്രാൻ‌സ്‌ഫർ ചെയ്യ‌ുന്നതിന‌ും
*ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്ത‌ുന്നതിന്
*പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
*സേവിംഗ്സ് ബാങ്ക് അക്കൌണ്ട‌ുകൾ ത‌ുടങ്ങാൻ (സഹകരണ ബാങ്ക് ഉൾപ്പെടെ)
*അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന ബാങ്ക് ഡ്രാഫ്‌റ്റ‌ുകൾ (DD) എട‌ുക്കാൻ
*ബാങ്ക‌ുകളിൽ സ്വർണ്ണസമ്പാദ്യ പദ്ധതി പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
*മ്യൂച്ചൽ ഫണ്ട് പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
*ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്ക‌ുവാൻ
*വിദേശയാത്രയ്‌ക്കായി ഇര‌ുപത്തിഅഞ്ചായിരം രൂപയിൽ ക‌ൂട‌ുതൽ ചിലവാക്ക‌ുമ്പോൾ
*ഒര‌ു ലക്ഷം ര‌ൂപയ്‌ക്ക് മ‌ുകളിൽ സ്വർണ്ണം വാങ്ങ‌ുവാൻ
***********************************************************
മ‌ുകളിൽ പറഞ്ഞ ഏതെങ്കില‌ും കാര്യങ്ങൾ നിങ്ങള‌ുടെ ജീവിതത്തിൽ വര‌ുന്ന‌ുണ്ടെങ്കിൽ പാൻ‌നമ്പർ നിർബന്ധമാണ്. ഭാവിയിൽ ക‌ൂട‌ുതൽ മേഖലകളിലേക്ക് പാൻ കാർഡ് ആവശ്യമായി വര‌ും
***********************************************************
പാൻ‌കാർഡ് എട‌ുക്കാൻ വര‌ുമാനം ഉണ്ടായിരിക്കണമെന്നോ, പാൻ‌കാർഡ് ഉണ്ടെങ്കിൽ നിക‌ുതി നൽ‌കണമെന്നോ, ആദായ നിക‌ുതി റിട്ടേൺ സമർപ്പിച്ചിരിക്കണമെന്നോ നിർബന്ധമില്ല.
***********************************************************
പാൻ‌കാർഡ് എട‌ുക്ക‌ുവാൻ നിയ‌ുക്ത അംഗീകൃത ഏജൻസികളെ മാത്രം സമീ‍പിക്ക‌ുക അല്ലാത്ത പക്ഷം നിങ്ങള‌ുടെ വ്യക്തിവിവരങ്ങൾ ദ‌ുര‌ുപയോഗം ചെയ്യാൻ സാധ്യത ഉണ്ട്
***********************************************************
നെന്മാറയിലെ ഏക യു.ടി.ഐ അംഗീകൃത പാൻ‌കാർഡ് സർവ്വീസ് സെന്റർ
E-Media Online Service, Subrahmanya Complex, Near Busstand, Trissur Road, Nemmara: Ph: 04923 242 152, Mob: 9447741859
നിങ്ങള‌ുടെ സമീപത്തുള്ള പാൻ‌കാർഡ് അംഗീകൃത സർവ്വീസ് സെന്റർ അറിയുവാൻ ക്ലിക്ക് ചെയ്യുക
www.myutitsl.co.in/searchPanCentre
***********************************************************
എല്ലാവർക്ക‌ും പാൻ‌‌കാർഡ് നിർബന്ധമ‍ാക്കാൻ കേന്ദ്ര സർക്കാർ. വാർത്തകാണാം www.eastcoastdaily.com/pan-cards-in-india
www.mathrubhuminews.com/income_tax_artic…/story

No comments: